അഭയ കേസ്: വാദം പൂർത്തിയായി
01:08 AM Feb 25, 2018 | Deepika.com
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ ശാസ്ത്രീയമായ തെളിവുകൾ നിലനിൽക്കുന്നതാണോ എന്നു കോടതി ചോദിച്ചു. കേസിലെ ശാസ്ത്രീയമായ തെളിവുകളായ നുണപരിശോധന, ബ്രെയിൻ മാപ്പിംഗ് എന്നിവ എടുത്തതു സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണോയെന്നും വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കോടതി ആരാഞ്ഞു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.