ചങ്ങനാശേരി: എം.സി റോഡില്‍ തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എറണാകുളം കൊച്ചുകടവന്ത്ര പണിക്കരോടത്ത് ബെന്‍സണ്‍ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന എറണാകുളം കടവന്തറ ബംഗ്ലാവ്പറമ്പില്‍ ശിവപ്രസാദ് (21) നെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 8.15 ന് തുരുത്തി ഫൊറോന പള്ളിക്ക് സമീപത്തായിരുന്നു അപകടം. കൊല്ലം സ്വദേശിക്ക് കൊറിയര്‍ നല്കാന് രാവിലെ പുറപ്പെട്ടതായിരുന്നു ഇരുവരും .ബസ് അമിത വേഗതയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ബന്സനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല .ബാബു -സില്ലി ദമ്പതികളുടെ മകനാണ് മരിച്ച ബന്‍സണ്‍.
സഹോദരന്: ബിന്സണ് . മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ചങ്ങനാശേരി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
12:58 AM Feb 25, 2018 | Deepika.com