തിരുവനന്തപുരം: അട്ടപ്പാടി സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഉത്തരവാദികളായ ആരും രക്ഷപ്പെടില്ല. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയാകും സ്വീകരിക്കുക. മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകും.
ആദിവാസികൾക്കുമേൽ കൈവയ്ക്കാൻ ഒരാളെയും അനുവദിക്കില്ല. സംഭവം നടന്നയുടൻ മുഖ്യമന്ത്രി വിഷയത്തിലിപെട്ടു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പോലീസിനു നിർദേശം നൽകി.
ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: മജിസ്റ്റീരിയൽ അന്വേഷണം
01:58 AM Feb 24, 2018 | Deepika.com