മറയൂര്‍: മൂന്നാര്‍ വന്യജീവി ഡിവിഷന്റെ കീഴിലുള്ള നാലു ദേശീയോദ്യാനങ്ങളിലും രണ്ടു സങ്കേതങ്ങളിലുമായി പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സര്‍വേ ആരംഭിച്ചു. മൂന്നാര്‍ വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള ഇരവികുളം ദേശീയോദ്യാനത്തില്‍ ഏഴ് ബ്ലോക്കുകള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ആറു ബ്ലോക്കുകള്‍, മതികെട്ടാന്‍ചോല ദേശിയോദ്യാനത്തില്‍ രണ്ടു ബ്ലോക്കുകള്‍, പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ രണ്ടു ബ്ലോക്കുകള്‍, ആനമുടിചോല ദേശിയോദ്യാനത്തില്‍ മൂന്നു ബ്ലോക്കുകള്‍, കുറിഞ്ഞിമല സങ്കേതത്തില്‍ മൂന്നു ബ്ലോക്കുകള്‍ എന്നിങ്ങനെ 23 ബ്ലോക്കുകളിലാണ് പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും കണക്കെടുപ്പു നടത്തുന്നത്.
വനംവകുപ്പ് ജീവനക്കാർ വാച്ചര്മാരർ എന്‍ജിഒ അംഗങ്ങൾ എന്നിവരുള്‍പ്പെടുന്ന ഓരോ ബ്ലോക്കിലും കുറഞ്ഞത് ഏഴംഗ സംഘമാണ് നാലു ദിവസങ്ങളിലായി കണക്കെടുപ്പു നടത്തുന്നത്. 22ന് ആരംഭിച്ച കണക്കെടുപ്പ് നാളെ അവസാനിക്കും.
മൂന്നാറില്‍ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും സര്‍വേ ആരംഭിച്ചു
01:43 AM Feb 24, 2018 | Deepika.com