ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെരൂ​പീ​ക​ര​ണം: ഹ​ർ​ജി വി​ധി പ​റ​യാ​ൻ മാ​റ്റി

01:43 AM Feb 24, 2018 | Deepika.com
കൊ​​​ച്ചി: ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ബ​​​ദ​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. തു​​​ട​​​ർ​​​ന്ന് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഹ​​​ർ​​​ജി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ ഭ​​​ര​​​ണം രാ​​​ഷ്്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ​​​യും താ​​ത്പ​​​ര്യ​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​ണെ​​​ന്നും ഹി​​​ന്ദുമ​​​ത വി​​​ശ്വാ​​​സ​​​പ്ര​​​കാ​​​ര​​​മ​​​ല്ലെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​യി​​രു​​ന്നു ഹ​​​ർ​​​ജി. ബോ​​​ർ​​​ഡം​​​ഗ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഹി​​​ന്ദു എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ്. ഇ​​​തി​​​നാ​​​യി മു​​​ന്ന​​​ണി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് വി​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌ട്രീ​​​യ താ​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണി​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. ടി.​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സാ​​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നു​​​വേ​​​ണ്ടി സു​​​പ്രീംകോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മോ​​​ഹ​​​ൻ പ​​​രാ​​​ശ​​​ര​​​ന്‌ ഹാ​​​ജ​​​രാ​​​യി. സു​​​ബ്ര​​​ഹ്മ​​​ണ്യ സ്വാ​​​മി​​​യും കേ​​​സി​​​ൽ ക​​​ക്ഷി​​​യാ​​​യി​​​രു​​​ന്നു.