ഉപ്പുതറ: ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വരാജ് തൊപ്പിപ്പാള മുല്ലശേരില്‍ എന്‍.കെ. സുരേഷിനെയാണ്(45) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ ജോളി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഭാര്യ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ചുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ ബാങ്ക് കട്ടപ്പന ശാഖയിലെ ബ്രാഞ്ച് മാനേജരായിരുന്നു സുരേഷ്. ആറുമാസമായി സസ്പെന്‍ഷനിലായിരുന്നു.
തിരിച്ചു ജോലിയില്‍ കയറാന്‍ തീരുമാനമായി വരുമ്പോഴാണ് സുരേഷിന് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചേറ്റുകുഴി സ്വര്‍ഗീയവിരുന്ന് സെമിത്തേരിയില്‍. മക്കള്‍: അലന്, അതുല്‍.
ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
01:24 AM Feb 24, 2018 | Deepika.com