കോട്ടയം: ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) ആറാം സംസ്ഥാന സമ്മേളനം മാർച്ച് മൂന്ന്, നാല് തീയതികളിൽ ആലപ്പുഴയിൽ നടക്കും. മൂന്നിനു പൊതുസമ്മേളനവും നാലിനു പ്രതിനിധി സമ്മേളനവും നടക്കും.
നിലവിലുള്ള സമ്മാനഘടനയിൽ മാറ്റം വരുത്തി വിറ്റുവരവിന്റെ 55 ശതമാനവും തുക സമ്മാനങ്ങളായി വിതരണം ചെയ്യുക, 5000 രൂപയും അതിൽ താഴേട്ടുമുള്ള സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കുക, മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഹർത്താലുകൾ മൂലം വിറ്റുപോകാത്ത ടിക്കറ്റുകൾക്കു പകരം ടിക്കറ്റുകൾ നല്കുക, നറുക്കെടുപ്പ് ലൈവായി കാണിക്കുക, ലോട്ടറി ഏജൻസികൾക്കു യൂണിഫോം നല്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു ഐഎൻടിയുസി ആരംഭിക്കുന്ന സമരത്തിന്റെ പ്രഖ്യാപനവും സമ്മേളനത്തിലുണ്ടാകും.
ഈ സാന്പത്തിക വർഷം 10,000 കോടി വിറ്റുവരവ് ഉണ്ടാകണമെങ്കിൽ സമ്മാനഘടനയിൽ മാറ്റം ഉണ്ടാകണമെന്നും രണ്ടരലക്ഷത്തോളം ലോട്ടറി തൊഴിലാളികൾക്കു കൂടുതൽ ആനുകുല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു.
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
01:24 AM Feb 24, 2018 | Deepika.com