നിർമാണത്തൊഴിലാളി ലേബർ ബാങ്ക് തുടങ്ങണം: കെകെഎൻടിസി
01:24 AM Feb 24, 2018 | Deepika.com
കോട്ടയം: നിർമാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശാദായം അടയ്ക്കാനും ആനുകൂല്യങ്ങൾ സ്വീകരിക്കാനും ആശ്രയിക്കുന്ന പൊതുമേഖല- ഷെഡ്യൂൾഡ് ബാങ്കുകൾ കമ്മീഷൻ ഈടാക്കുന്നതായി കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. അതിനാൽ, ക്ഷേമനിധിയുടെ കീഴിൽ നിർമാണത്തൊഴിലാളി ലേബർ ബാങ്ക് ആരംഭിക്കണമെന്ന് സംസ്ഥാന സമിതിയുടെയും ജില്ലാ പ്രസിഡന്റ്മാരുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി.തന്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസ് കപ്പിത്താൻ പറന്പിൽ, പി.വി.അച്ചാമ്മ, ടി.വി.കുഞ്ഞുരാമൻ, സലോമി ജോസഫ്, കെ.ഡി.ഫെലിക്സ്, ജെസി ഡേവിസ്, മിനി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.