കോട്ടയം: റബറിനെ മറ്റേതൊരു കൃഷിയും പോലെ കൃഷി മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നു കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ കമ്മിറ്റി അംഗവുമായ പി.സി. തോമസ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി, കൃഷിമന്ത്രി, വാണിജ്യമന്ത്രി എന്നിവർക്കു താൻ കത്തയച്ചതായും തോമസ് പറഞ്ഞു.
കൃഷിക്ക് പ്രോത്സാഹനവും കൃഷിക്കാർക്കു പ്രത്യാശയും നൽകുന്നതാണ് കഴിഞ്ഞ കേന്ദ്ര ബജറ്റെന്നു തോമസ് പറഞ്ഞു. അതിന്റെ പ്രയോജനം റബർ, കുരുമുളക്, ഏലം, കാപ്പി, തേയില മുതലായവ കൃഷി ചെയ്യുന്നവർക്കും ലഭ്യമാക്കണമെന്നാണു പ്രധാനമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് എന്നു തോമസ് അറിയിച്ചു.
റബറിനെ കൃഷി മന്ത്രാലയത്തിലാക്കണം: പി.സി. തോമസ്
01:24 AM Feb 24, 2018 | Deepika.com