കോട്ടയം: എംജി യൂണിവേഴ്സിറ്റി പരീക്ഷാഭവനിൽ പുതുതായി ആരംഭിച്ച ആധുനിക ഡാറ്റാ സെന്റർ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. സർവകലാശാല നടത്തുന്ന വിവിധ പരീക്ഷകളുടെ ടാബുലേഷനും ഫലപ്രഖ്യാപനവും വേഗത്തിലാക്കുവാൻ പുതിയ ഡാറ്റാ സെന്ററിന്റെ പ്രവർത്തനംമൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിൻഡിക്കറ്റ് പരീക്ഷാകമ്മിറ്റി കണ്‍വീനർ ഡോ. ആർ. പ്രഗാഷ്, സിൻഡിക്കേറ്റംഗം ഡോ. കെ. ഷറഫുദ്ദീൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി, ഫിനാൻസ് ഓഫീസർ ഏബ്രഹാം ജെ. പുതുമന, പരീക്ഷാ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പ്ര, ജോയിന്റ് രജിസ്ട്രാർമാരായ സി. രവീന്ദ്രൻ, ആഷിക് എം.എം. കമാൽ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ സി.ആർ. ലാലപ്പൻ, ബാബുരാജ് എ. വാര്യർ എന്നിവർ പ്രസംഗിച്ചു.
എംജിയിൽ പരീക്ഷാ ഡേറ്റാ സെന്റർ ഉദ്ഘാടനം
01:15 AM Feb 24, 2018 | Deepika.com