തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിനു തുടക്കംകുറിച്ചു പതാക ഉയർത്താൻ റീജണൽ തിയറ്ററിലെത്തിയ വി.എസ്. അച്യുതാനന്ദനു കാലിടറി. വീഴാതിരിക്കാൻ കൈത്താങ്ങുമായി സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കാറിൽനിന്നിറങ്ങി കേന്ദ്ര, സംസ്ഥാന നേതാക്കൾക്കരികിലെത്തി പതാക ഉയർത്താൻ കയറിൽ പിടിച്ച നേരത്താണു വി.എസിനു കാലിടറിയത്.
പിന്നിലേക്കു തെന്നിവീഴാൻപോയ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന രാധാകൃഷ്ണനും സമീപത്തുണ്ടായിരുന്ന കോടിയേരിയും താങ്ങിപ്പിടിക്കുകയായിരുന്നു. തുടർന്ന് വി.എസ്. പതാക ഉയർത്തി. ശാരീരികമായി വളരെ ക്ഷീണിച്ചതുപോലെയാണ് വി.എസ്. വന്നതെങ്കിലും പതാകയുർത്തി രണ്ടുവാക്ക് സംസാരിച്ചു രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചതോടെ ഉഷാറായി.
കാലിടറി വി.എസ്, കൈത്താങ്ങുമായി രാധാകൃഷ്ണനും കോടിയേരിയും
02:15 AM Feb 23, 2018 | Deepika.com