തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും പി. ജയരാജനുമായി ചർച്ച നടത്തി.
കണ്ണൂരിലെ ശുഹൈബ് കൊലക്കേസിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന ജയരാജന്റെ പ്രസ്താവന ശരിയല്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി തന്റെ അതൃപ്തി അറിയിച്ചു. സംസ്ഥാന സമ്മേളനവേദിയിൽ സമ്മേളനത്തിനു മുമ്പാണ് കൂടിക്കാഴ്ച നടന്നത്. പ്രതികളെ സംസ്ഥാനസമ്മേളനത്തിനുശേഷം പുറത്താക്കാനുള്ള തീരുമാനവും ജയരാജനെ പിണറായി അറിയിച്ചു.
ശുഹൈബ് വധം: പി. ജയരാജനെ അതൃപ്തിയറിയിച്ചു മുഖ്യമന്ത്രി
02:15 AM Feb 23, 2018 | Deepika.com