വി.എസ് ആദരണീയനായ നേതാവെന്നു മാണി
01:55 AM Feb 23, 2018 | Deepika.com
കോട്ടയം: വി.എസ്. അച്യുതാനന്ദൻ ആദരണിയനായ നേതാവെന്നു കെ.എം. മാണി. വിഎസിനെയും തന്നെയും ജനങ്ങൾക്കു അറിയാമെന്നും അദ്ദേഹം പാലായിൽ മാധ്യമ പ്രപവർത്തകരോടു പറഞ്ഞു. 50 വർഷമായി പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന് നാളെ എന്ന വിഷയത്തിൽ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാം. മുന്പും സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിനെയൊന്നും രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.