ബോ​ട്ടു​ട​മ​കളുടെ സ​മ​രം പി​ൻ​വ​ലി​ച്ചു

01:55 AM Feb 23, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ട്ടു​​​ട​​​മ​​​ക​​​ൾ ന​​​ട​​​ത്തി വ​​​ന്ന സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി​​​യു​​​മാ​​​യി ബോ​​​ട്ടു​​​ട​​​മ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം.
ബോ​​​ട്ടു​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച​​​തെ​​​ന്നു ബോ​​​ട്ടു​​​ട​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​തേ തു​​​ട​​​ർ​​​ന്നു ബോ​​​ട്ടു​​​ക​​​ൾ ഇ​​​ന്ന​​​ലെ മു​​​ത​​​ൽ വീ​​​ണ്ടും ക​​​ട​​​ലി​​​ൽ പോ​​​യി തു​​​ട​​​ങ്ങി.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​കു​​​പ്പു മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ ചി​​​കി​​​ത്സ​​​യി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ചെ​​​റു​​​മീ​​​ൻ പി​​​ടി​​​ക്കു​​​ന്നെ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭീ​​​മ​​​മാ​​​യ തു​​​ക പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്നത ട​​​ക്ക​​​മു​​​ള്ള ഏ​​​ഴ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു ബോ​​​ട്ടു​​​ട​​​മ​​​ക​​​ളു​​​ടെ സ​​​മ​​​രം. ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളു​​​ടെ പ​​​ണി​​​മു​​​ട​​​ക്കി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല സ്തം​​​ഭി​​​ച്ചി​​​രു​​​ന്നു.