എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ തകഴി കേളമംഗലത്തിനു സമീപം പൊട്ടി റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മൂന്നു ദിവസംമുന്പ് ഒന്നാംഘട്ട ടാറിംഗ് നടത്തിയ റോഡാണ് ഒലിച്ചുപോയത്. ഇതോടെ അന്പലപ്പുഴ- തിരുവല്ല പാതയിലെ ഗതാഗതം നാലു മണിക്കൂറോളം നിലച്ചു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. സമീപത്തെ ഗുരുമന്ദിരത്തിലും ഫർണിച്ചർ കടയിലും വെള്ളം കയറി. നാട്ടുകാർ ജലഅഥോറിറ്റി ഓഫീസിൽ വിവരമറിയിച്ചതോടെ പന്പിംഗ് നിർത്തിവയ്ക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ചീറ്റിയത്. റോഡ് തകർന്നതോടെ നൂറുകണക്കിനു വിദ്യാർഥികളും ഉദ്യോഗസ്ഥരും പെരുവഴിയിലായി.
പൈപ്പ് പൊട്ടി; റോഡ് ഒലിച്ചുപോയി
01:43 AM Feb 23, 2018 | Deepika.com