അക്രമങ്ങളുടെ ഇരകൾ സ്ത്രീകൾ: ലതികാ സുഭാഷ്
01:43 AM Feb 23, 2018 | Deepika.com
കോട്ടയം: രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ പതിവായി നടക്കുന്ന സർവകക്ഷി യോഗങ്ങൾക്കപ്പുറത്ത് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. സ്വഭാവഹത്യ ഉൾപ്പെടെയുള്ള അതിക്രമങ്ങളിലൂടെ ഇരകളെ വീണ്ടും ആക്രമിക്കുന്നത് സിപിഎം ശൈലിയാക്കിയിരിക്കുകയാണെന്നും ലതികാ സുഭാഷ് പറഞ്ഞു.