ചങ്ങനാശേരി: മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30ന് അസംപ്ഷൻ കോളജ് ഓഡിറ്റോറിയത്തിൽ സീറോ മലബാർ സഭയുടെ അജപാലന അവകാശ പുനഃസ്ഥാപനം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് സിന്പോസിയം നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കം. ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. അതിരൂപതാസഹായ മെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും.
മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. ജോസഫ് കടുപ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ.ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഡോ.സിസ്റ്റർ അമല എസ്എച്ച്, ജോജി ചിറയിൽ എന്നിവർ മോഡറേറ്റർമാരായിരിക്കും. സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറക്കൽ സന്ദേശം നൽകും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, മല്പാൻ ഫാ.മാത്യു വെള്ളാനിക്കൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ എന്നിവരെ ആദരിക്കും. വികാരി ജനറാൾ മോണ്‍.ജയിംസ് പാലക്കൽ, ഡയറക്ടർ റവ.ഡോ. തോമസ് പാടിയത്ത്, ഫാ.ജോസ് മുട്ടത്തുപാടം എന്നിവർ പ്രസംഗിക്കും. റവ. ഡോ. സേവ്യർ കൂടപ്പുഴ മറുപടി പ്രസംഗം നടത്തും.
സിന്പോസിയത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടുക.(റവ.ഡോ. തോമസ് പാടിയത്ത്, 9446201820, റവ.ഡോ. വർഗീസ് താനമാവുങ്കൽ 8547461903).
മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദൈവശാസ്ത്ര സിന്പോസിയം നാളെ
01:43 AM Feb 23, 2018 | Deepika.com