കൊച്ചി: പുതുപ്പള്ളിയിലെ അധ്യാപക അർബൻ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു. കഴിഞ്ഞ ജനുവരി 18നാണു സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനെതിരേ ഭരണസമിതി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
റിട്ടയർ ചെയ്ത സർക്കാർ ജീവനക്കാർക്ക് അംഗങ്ങളായി തുടരാനും ഭരണസമിതിയിൽ അംഗമാകാനും ബാങ്കിന്റെ ബൈലോയിൽ വ്യവസ്ഥയുണ്ട്. ഇതു പരിഗണിക്കാതെ റിട്ടയർ ചെയ്ത അംഗങ്ങളെ സമിതിയിൽനിന്ന് ഒഴിവാക്കിയശേഷം ക്വാറം തികയാൻ ആളില്ലെന്ന കാരണം പറഞ്ഞാണു ഭരണസമിതിയെ ജോയിന്റ് രജിസ്ട്രാർ പിരിച്ചുവിട്ടത്. ഈ നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്നു ഹൈക്കോടതി വിലയിരുത്തി.
പുതുപ്പള്ളിയിലെ അധ്യാപക ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതു റദ്ദാക്കി
01:43 AM Feb 23, 2018 | Deepika.com