തിരുവനന്തപുരം: ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയന്റെ 41-ാമത് സംസ്ഥാന സമ്മേളനം ഇന്നു മുതൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് രാവിലെ 10-ന് തമ്പാനൂർ നിന്നാരംഭിക്കുന്ന പ്രകടനം പാളയം വഴി ബിഷപ് പെരേര ഹാളിലെത്തും. 11.15-ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാർ എംഎൽഎ, ഡോ.എ. നീലലോഹിതദാസ്, തമ്പാനൂർ രവി, എം.വി. ശ്രേയാംസ്കുമാർ എന്നിവർ പ്രസംഗിക്കും. മുൻ ഡിജിപി ടി.പി. സെൻകുമാർ അവാർഡ് വിതരണം നടത്തും.
ഉച്ചകഴിഞ്ഞ് 2.30-ന് കെഎസ്ആർടിസി പ്രതിസന്ധിയും അതിജീവനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 24-ന് രാവിലെ 10-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സംഘടനാ വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ്, ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ, സംസ്ഥാന സെക്രട്ടറിമാരായ എ. നാസർഖാൻ, എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
01:43 AM Feb 23, 2018 | Deepika.com