ഹാരിസണ്‍സ് കേസ്: വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി
01:43 AM Feb 23, 2018 | Deepika.com
കൊച്ചി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാൻ സ്പെഷൽ ഓഫീസറെ നിയമിച്ചതിനെതിരേ കന്പനി നൽകിയ ഹർജികളിലും ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹർജികളിലും ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഡിവിഷൻ ബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റി. 38,171 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 21 ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.