നാട്ടുകാർ പോലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു
01:37 AM Feb 23, 2018 | Deepika.com
അഗളി: മോഷ്ടാവെന്ന നിഗമനത്തിൽ നാട്ടുകാർ പിടികൂടി അഗളി പോലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ഉൗരിലെ മധു (27) ആണ് മരിച്ചത്. മുക്കാലിയിൽനിന്ന് പോലീസ് ജീപ്പിൽ അഗളി സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ യുവാവിനു ഛർദി അനുഭവപ്പെട്ടു. അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കിയെങ്കിലും രക്ഷിക്കാനായില്ലെന്ന് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യൻ പറഞ്ഞു.