തിരുവനന്തപുരം : കേരള വാട്ടർ അഥോറിറ്റിയിലെ വിരമിച്ച ജീവനക്കാരുടെ നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് കാലാവധി മാർച്ച് 31ന് അവസാനിക്കും. നിലവിലുള്ള ഇൻഷ്വറൻസ് പോളിസിയിൽ തുടർന്ന് പോകുവാൻ താല്പര്യമില്ലാത്തവർ വിവരം മാർച്ച് ഒന്നിനകം ചീഫ് എൻജിനിയർ (എച്ച്ആർഡി ആൻഡ് ജനറൽ), കേരള വാട്ടർ അഥോറിറ്റി, ജലഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കണം.
കൂടാതെ ഇൻഷ്വറൻസ് പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ കേരള വാട്ടർ അഥോറിറ്റിയുടെ വെബ്സൈറ്റിലോ ഡിവിഷൻ ഓഫീസുകളിലോ ലഭ്യമാക്കിയിട്ടുള്ള പ്രഫോർമയിൽ വിശദാംശം പൂരിപ്പിച്ച് മാർച്ച് അഞ്ചിനകം നൽകണം.
വാട്ടർ അഥോറിറ്റി ഇൻഷ്വറൻസ്: പുതുതായി ചേരാം
01:20 AM Feb 23, 2018 | Deepika.com