തിരുവനന്തപുരം: എം.സുകുമാരപിള്ള ഫൗണ്ടേഷന്റെ 2017 ലെ പുരസ്കാരങ്ങൾക്ക് സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ’അഭയ’യെയും സാമൂഹ്യപ്രവർത്തകൻ പി.യു തോമസിനെയും തെരഞ്ഞെടുത്തു.
ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഫൗണ്ടേഷൻ നൽകുന്ന ഒരുലക്ഷം രൂപയുടെ ധനസഹായമാണ് അഭയയ്ക്ക് ലഭിക്കുക.
മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്കാരത്തിനാണ് കോട്ടയം ’നവജീവൻ’ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് അർഹനായത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
’അഭയ’യ്ക്കും പി.യു. തോമസിനും പുരസ്കാരം
01:20 AM Feb 23, 2018 | Deepika.com