തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് വേളാങ്കണ്ണി തീർഥാടകർക്ക് രണ്ടു സ്പെഷൽഫെയർ ട്രെയിനുകൾ അനുവദിച്ചു.
തിരുവനന്തപുരത്തു നിന്നു കാരയ്ക്കലിനുള്ള സ്പെഷൽ ഫെയർ ട്രെയിൻ (06046) എല്ലാ ബുധനാഴ്ചകളിലും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.25നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.45ന് കാരയ്ക്കലിൽ എത്തും. വേളാങ്കണ്ണി തീർഥാടകർക്ക് സൗകര്യപ്രദമായ നാഗൂർ സ്റ്റേഷനിൽ പുലർച്ചെ 2.45ന് ട്രെയിൻ എത്തിച്ചേരും.തിരികെയുള്ള സ്പെഷൽ ട്രെയിൻ (06045) എല്ലാ വ്യാഴാഴ്ചകളിലും രാത്രി 10.45നു കാരയ്ക്കലിൽ നിന്നു പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.15നു തിരുവനന്തപുരത്ത് എത്തും.
വേളാങ്കണ്ണിക്കു സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
01:20 AM Feb 23, 2018 | Deepika.com