ഉള്ള്യേരി: ശുഹൈബിന്റെ കുടുംബ സഹായ ഫണ്ട് ശേഖരണത്തിനിടെ ഉള്ളിയേരി മണ്ഡലം പത്തൊൻപതാം നമ്പർ ബൂത്ത് പ്രസിഡന്റ് ഗംഗാധരൻ കൊയിലോത്തിനു മർദനമേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം പ്രവർത്തകരാണു ആക്രമണത്തിനു പിന്നിലെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്. മർദനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.കെ. രാഘവൻ എംപി, ടി. സിദ്ദിഖ്, കെ.എം. അഭിജിത്ത് തുടങ്ങിയ നേതാക്കൾ ആശുപത്രിയിൽ ഗംഗാധരനെ സന്ദർശിച്ചു.
ശുഹൈബ് കുടുംബസഹായ ഫണ്ട് പിരിവിനിടെ കോൺഗ്രസ് നേതാവിനു മർദനം
02:46 AM Feb 22, 2018 | Deepika.com