കണ്ണൂർ: സിപിഎമ്മിന്റെ എംഎൽഎമാർക്കു പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് സമാധാനയോഗത്തിൽ യുഡിഎഫ് എംഎൽഎമാരെ അവഗണിച്ചതെന്നു കെ.എം.ഷാജി എംഎൽഎ. ജില്ലയിൽ ആദ്യമായിട്ടാണ് എംഎൽഎമാരെ വിളിക്കാതെ നടക്കുന്ന ഒരു സമാധാനയോഗം. ഇന്നുവരെ ഒരു യോഗത്തിലും എംഎൽഎമാരെ വിളിക്കാതിരുന്നിട്ടില്ല.
പാർട്ടി സമ്മേളനത്തിനു പോയ എംഎൽഎമാർക്ക് പകരം എംപിമാരെ വിളിച്ചിരുത്തുന്ന സദുദ്ദേശ്യപരമല്ലാത്ത, സത്യസന്ധമല്ലാത്ത സമീപനമാണ് ഒരു മന്ത്രി തന്നെ വന്നു നടത്തിയത്.താഴെയിരിക്കുന്ന പി.ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ ഇരിക്കേണ്ട ഗതികേട് ഏതായാലും യുഡിഎഫിനില്ല. അതുകൊണ്ടാണ് ഞങ്ങൾ ബഹിഷ്കരിച്ചത്.-ഷാജി പറഞ്ഞു.
സമ്മേളനത്തിനു പോയ എംഎൽഎമാർക്കു വേണ്ടി അവഗണിച്ചു: കെ.എം. ഷാജി
02:32 AM Feb 22, 2018 | Deepika.com