കണ്ണൂർ: കണ്ണൂർ ജില്ലയിലെ എംഎൽഎമാരായ തങ്ങളെ ഒഴിവാക്കി കെ.കെ. രാഗേഷ് എംപിയെ സമാധാനയോഗത്തിൽ പങ്കെടുപ്പിച്ച നടപടി ആക്ഷേപാർഹമാണെന്ന് കെ.സി.ജോസഫ് എംഎൽഎ. മുൻ മുഖ്യമന്ത്രിമാരായ നായനാർ, അച്യുതാനന്ദൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ കാലത്തെല്ലാം നടന്ന ചർച്ചകളിലും ജില്ലയിലെ എംപിമാരെയും എംഎൽഎമാരെയും വിളിച്ചിട്ടുണ്ട്.
സിപിഎം എംഎൽഎമാർക്ക് തൃശൂരിലെ പാർട്ടി സമ്മേളനത്തിനു പോകേണ്ടതു മറയാക്കി ഞങ്ങളെ ഒഴിവാക്കുകയായിരുന്നു. ആരും ഒളിച്ചുവന്നവരല്ല. നിയമസഭാംഗങ്ങളാണ്. യോഗം വിളിച്ചുകൂട്ടിയെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ആത്മാർഥതയുണ്ടെങ്കിൽ ആദ്യം മുഖ്യമന്ത്രി യോഗം വിളിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കെ.സി. ജോസഫ് പറഞ്ഞു.
എംപിയെ പങ്കെടുപ്പിച്ചത് ആക്ഷേപാർഹം: കെ.സി.ജോസഫ് എംഎൽഎ
02:32 AM Feb 22, 2018 | Deepika.com