തിരുവനന്തപുരം: സിംഹക്കൂട്ടിൽ ചാടിയ സന്ദർശകനെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് കൂട്ടിലിറങ്ങിയ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വകുപ്പുമന്ത്രിയുടെ പാരിതോഷികം. ആയിരം രൂപ വീതം പാരിതോഷികമായി നൽകാനാണ് തീരുമാനം.
ഒൻപതു പേരാണ് മുരുകന്റെ ജീവൻ രക്ഷിക്കാൻ സിംഹക്കൂട്ടിലിറങ്ങിയത്. കീപ്പർമാരായ ബിജു, സജി, ഷൈജു, മധു, അൽഷാദ, അരുണ്‍, ഉദയലാൽ, രാജീവ്, കിരണ്‍ എന്നിവർക്കാണു പാരിതോഷികം.
സിംഹക്കൂട്ടിൽ ചാടിയ യുവാവിനെ രക്ഷിച്ച ജീവനക്കാർക്കു പാരിതോഷികം
02:24 AM Feb 22, 2018 | Deepika.com