കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ തെറ്റി ഗുഡ്സ് ട്രെയിൻ മുന്നോട്ടു നീങ്ങിയ സംഭവത്തിൽ എൻജിൻ ഡ്രൈവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഇയാളെ മെഡിക്കൽ പരിശോധനകൾക്കും വിധേയമാക്കി.
ചൊവ്വാഴ്ച രാത്രി ഏഴേകാലോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. നോർത്ത് സ്റ്റേഷനിലെ മധ്യത്തിലെ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ഒന്നാമത്തെ പാളത്തിലൂടെ കടന്നുപോകേണ്ട നിസാമുദ്ദീൻ എക്സ്പ്രസിനു മുന്നോട്ടുപോകാനുള്ള സിഗ്നൽ കണ്ടു തെറ്റിദ്ധരിച്ച് മുന്നോട്ടെടുക്കുകയായിരുന്നു.
ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റി: എൻജിൻ ഡ്രൈവർക്കു സസ്പെൻഷൻ
02:24 AM Feb 22, 2018 | Deepika.com