കൊച്ചി: സംസ്ഥാനത്തെ ഇന്നത്തെ രാഷ്ട്രീയ ജീവിതം മറ്റേതു കാലത്തേക്കാളും ദിനംപ്രതി ഹിംസാത്മകമായികൊണ്ടിരിക്കുകയാണെന്നു സാഹിത്യ, സാംസ്കാരിക നായകർ.
കണ്ണൂർ ഭീകരതയുടെ ആസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. ഈ പോക്ക് തുട ർന്നാൽ സംസ്ഥാന ജനാധിപത്യ വ്യവസ്ഥയെ പൂർണമായി ഇല്ലാതാക്കുമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും പുനർവിചിന്തനത്തിനു തയാറാകണമെന്നും സാഹിത്യ സാംസ്കാരിക നായകരായ ഡോ. കെ.ജി. ശങ്കരപ്പിള്ള, ആനന്ദ്, സാറാ ജോസഫ്, ബി.ആർ.പി. ഭാസ്ക്കർ, സി.ആർ. പരമേശ്വരൻ, കെ.ജെ. ജോണി എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
കണ്ണൂർ ഭീകരതയുടെ ആസ്ഥാനമായി മാറുന്നു: സാംസ്കാരിക നായകർ
02:24 AM Feb 22, 2018 | Deepika.com