തിരുവനന്തപുരം: ശുഹൈബ് വധത്തിൽ ഭാവി സമര പരിപാടികളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണൂരിലെ കെ.സുധാകരന്റെ സമരപ്പന്തലിൽ യുഡിഎഫ് നേതൃയോഗം ചേരുമെന്നു മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
24ന് ശുഹൈബ് ദിനമായി യുഡിഎഫ് ആചരിക്കും. എല്ലാ പഞ്ചായത്തുകളിലും ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനവും പൊതുയോഗവും നടത്തും.
യുഡിഎഫ് നേതൃയോഗം ഇന്നു കണ്ണൂരിലെ സമരപ്പന്തലിൽ
02:24 AM Feb 22, 2018 | Deepika.com