കോട്ടയം: മാർക്സിസത്തിന്റെ അടിത്തറയായ വർഗസമരത്തെ അപ്പാടെ തള്ളിപ്പറഞ്ഞ കെ.എം. മാണി വേണോ പ്രത്യയശാസ്ത്ര അടിത്തറ നല്കിയ മാർക്സ് വേണോ എന്ന കാര്യം സിപിഎം സംസ്ഥാന സമ്മേളനം ഗൗരവമായി ചർച്ച ചെയ്യണമെന്ന് പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം ഒന്നാം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർക്സിസത്തിൽ അധികാരം എന്നും ഭരണം നിയന്ത്രിക്കന്ന ഒരു ന്യൂനപക്ഷത്തിന്റെ കൈയിലാണെന്നും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന നടപടിയാണിതെന്നും സൈദ്ധാന്തികമായി എഴുതി വച്ച കെ.എം. മാണി എങ്ങനെ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് സ്വീകാര്യനാകുമെന്ന് സിപിഎം നേതൃത്വം വിശദീകരിക്കണമെന്നും പി.സി. ജോർജ് പറഞ്ഞു.
എസ്. ഭാസ്കരൻപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ മുഹമ്മദ് സക്കീർ, ജോസ് കോലടി, തങ്കച്ചൻ ജോസ്, ഇ.കെ. ഹസൻകുട്ടി, ആന്റണി മാർട്ടിൻ, പ്രഫ. ജോസഫ് ടി. ജോസ്, ജോർജ് ജോസഫ് കാക്കനാട്ട്, ജോയിസ് സ്കറിയ, എം.ടി. ജോസഫ്, സെബി പറമുണ്ട, എം.എം. സുരേന്ദ്രൻ, സാജു പട്ടർമഠം, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, ബേബി പാറക്കാടൻ, റോബിൻ മൈലാടൂർ, ജോർജ് വടക്കൻ, പ്രഫ. വർഗീസ് കൊച്ചുകുന്നേൽ, സുബിഷ് ശങ്കർ, ഉമ്മച്ചൻ കൂറ്റനാൽ, അബ്ദുൾഖാദർ, ജി. കൃഷ്ണകുമാർ, ഷാജി പാലാത്ത് എന്നിവർ പ്രസംഗിച്ചു.
മാർക്സ് വേണോ മാണി വേണോയെന്ന് സിപിഎം തീരുമാനിക്കണം: പി.സി. ജോർജ്
02:10 AM Feb 22, 2018 | Deepika.com