തിരുവനന്തപുരം: കരസേന സംഘടിപ്പിക്കുന്ന വിമുക്തഭടറാലി ആലപ്പുഴ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ 24ന് നടത്തും. വിമുക്തഭടൻമാരുടെ ഉന്നമനത്തിനു നടത്തുന്ന പ്രവൃത്തനങ്ങളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളും അവരെ അറിയിക്കുകയുമാണ് റാലിയുടെ മുഖ്യ ഉദ്ദേശം.
വിമുക്തഭടറാലിൽ വൈദ്യപരിശോധന ക്യാന്പ്, റിക്കാർഡ് ഓഫീസ്, പേ ഓഫീസ്, ബാങ്കുകൾ എന്നിവകളുമായി ബന്ധപ്പെടാൻ വിമുക്തഭടൻമാർക്ക് അവസരം ലഭിക്കും. മുതിർന്ന കരസേനാ ഉദ്യോഗസ്ഥർ പങ്കെടുക്കും.
കരസേന വിമുക്തഭട റാലി ആലപ്പുഴയിൽ
02:10 AM Feb 22, 2018 | Deepika.com