ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് എംബിഎ വിഭാഗമായ സെന്റ് ബെർക്കുമാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ (ബിംസ്) നേതൃത്വത്തിൽ ഹാപ്പിനസ് എഡ്ജ്; ’ദ് ഹൊളിസ്റ്റിക്ക് ബിസിനസ് മാനേജ്മെന്റ് മന്ത്രാ’ എന്ന ആശയത്തിൽ ദേശീയ സെമിനാർ നടത്തി.
എറണാകുളം അവന്യു സെന്ററിൽ നടന്ന കോണ്‍ഫറൻസിൽ യുഎൻഒ ഇൻഡസ്ട്രീയൽ ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ജബമാലൈ വിരഞ്ചിയരഞ്ചി മുഖ്യാതിഥി ആയിരുന്നു.
എസ്ബി കോളജ് മുൻ പ്രിൻസിപ്പൽ റവ.ഡോ.ജോർജ് മഠത്തിപ്പറന്പിൽ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടിൽ, ഡോ.എസ്.ജയവേലു, എം.പി. സിജുകുമാർ, കെ.എസ്. ജ്യോതിസ്, ആൻഡ്രിൻ മെൻഡസ്, മാത്യു കെ. ഐസക്ക് എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ എംബിഎ വിഭാഗം ഡയറക്ടർ ഡോ. സ്റ്റീഫൻ മാത്യൂസ് മോഡറേറ്ററായിരുന്നു. ഡോ. മാർട്ടിൻ പാട്രിക്ക്, ആന്റണി തോമസ്, മുകേഷ് ദേവ്, ഫസലു റഹ്മാൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 15 വർഷമായി വിവിധ മാനേജ്മെന്റ് വിഷയങ്ങളിൽ ബിംസ് നടത്തുന്ന നാഷണൽ കോണ്‍ഫറൻസിന്റെ കോ-സ്പോണ്സർ എംജി സർവകലാശാലയാണ്. ഡോ.സിബി ജോസഫ്, ഡോ.മാത്യു ജോസഫ്, ബിൻസായി സെബാസ്റ്റ്യൻ, ജേക്കബ് ജോജു, മോറിസ് ജെ.പീറ്റർ എന്നിവർ കോണ്‍ഫറൻസിനു നേതൃത്വം നൽകി.
ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദേശീയ സെമിനാർ
02:10 AM Feb 22, 2018 | Deepika.com