വടക്കഞ്ചേരി: പാലക്കാട് രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വള്ളിയോട് സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ പുതിയ ഡയറക്ടറായി റവ.ഡോ. ജോസ് കണ്ണമ്പുഴ സ്ഥാനമേറ്റു.
മുപ്പതിൽപരം വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നു ബി.ടെക്കിൽ ഒന്നാം റാങ്കും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റും ഐ ഐ ടി ഖരഗ്പൂരിൽനിന്ന് എംടെക്കിൽ ഫസ്റ്റ് പൊസിഷനും കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് എൻഎസ്എസ് കോളജിൽ 18 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജി. കോളേജിൽ 13 വർഷം പ്രിൻസിപ്പലായും സേവനം ചെയ്തിട്ടുണ്ട്. സഹൃദയ എൻജി. കോളജിന്റെ മുൻ ഡയറക്ടറാണ്.
ജീവൻ ടെലികാസ്റ്റിംഗ് ലിമിറ്റഡിന്റെ സ്ഥാപകനായും എം.ഡിയായും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗണ്‍സിൽ മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ എൻജിനിയറിംഗ് അസോസിയേഷനുകളിൽ അംഗത്വവും ലഭിച്ചിട്ടുണ്ട്.
റവ. ഡോ. ജോസ് കണ്ണമ്പുഴ ഡയറക്ടറായി സ്ഥാനമേറ്റു
01:58 AM Feb 22, 2018 | Deepika.com