കോട്ടയം: കെസിഎസ്എൽ കോട്ടയം അതിരൂപത ദിനാഘോഷവും വാർഷികവും കിടങ്ങൂർ സെന്റ് മേരീസ് എച്ച്എസ്എസിൽ നടത്തി. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോയി മന്നാമല ഉദ്ഘാടനം നിർവഹിച്ചു. ഫാ. എൻ.ഐ. മൈക്കിൾ അധ്യക്ഷതവഹിച്ചു. സെന്റ് മേരീസ് എച്ച്എസ് ഹെഡ്മാസ്റ്റർ ബാബു പറന്പടത്തുമലയിൽ, കെസിഎസ്എൽ ഡയറക്ടർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ, സിസ്റ്റർ വിമൽ, ജോസ് ഇടശേരിൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ സമ്മാനദാനം നിർവഹിച്ചു.
കിടങ്ങൂർ സെന്റ് മേരീസ് ഓവർ ഓൾ കിരീടം കരസ്ഥമാക്കി. മികച്ച യൂണിറ്റായി കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡി സ്കൂളും യുപി വിഭാഗത്തിൽ കുറുമുള്ളൂർ സെന്റ് തോമസും തെരഞ്ഞെടുക്കപ്പെട്ടു.
കെസിഎസ്എൽ ദിനാഘോഷവും വാർഷികവും
01:58 AM Feb 22, 2018 | Deepika.com