തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പാഠപുസ്തക പരിഷ്കാരം 2019-20 അധ്യയന വർഷം നടപ്പാക്കാൻ കരിക്കുലം കമ്മിറ്റി യോഗത്തിൽ തീരുമാനം. തൊഴിൽ നൈപുണ്യവും വിവര സാങ്കേതിക വിദ്യയും ഉൗന്നൽ നല്കിക്കൊണ്ടുള്ള മാറ്റങ്ങളാകും പ്രധാനമായി പരിഷ്ക്കരണത്തിൽ ഉണ്ടാകുക. പരിഷ്ക്കരണത്തിനായുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എസ്്സിഇആർടിയെയാണ് ചുമതലപ്പെടുത്തിയത്.
ഡിപ്ലോമാ ഇൻ എഡ്യുക്കേഷൻ എന്ന കോഴ്സിന്റെ പേര് ഡിപ്ലോമാ ഇൻ എലിമെന്ററി എഡ്യുക്കേഷൻ എന്നാക്കി മാറ്റാൻ കരിക്കുലം കമ്മിറ്റി അംഗീകാരം നല്കി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ .ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻകുമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂൾ പാഠപുസ്തക പരിഷ്കാരം 2019-20 അധ്യയന വർഷത്തിൽ
01:43 AM Feb 22, 2018 | Deepika.com