ആലുവ: ചെറുപുഷ്പ സന്യാസസഭയുടെ(സിഎസ്ടി ഫാദേഴ്സ്) സെന്റ് ജോസഫ് സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. ടോമി ആലുങ്കൽകരോട്ട് തെരഞ്ഞെടുക്കപ്പെട്ടു.
ആലുവ സോഷ്യൽ വെൽഫെയർ ടെക്നിക്കൽ സ്കൂൾ മാനേജറും ആശ്രമം സുപ്പീരിയറുമായിരുന്ന ഇദ്ദേഹം കട്ടപ്പന വലിയതോവാള ഇടവകാംഗമാണ്.
വികർ പ്രൊവിൻഷ്യലായി ഫാ. ജോബി വെള്ളപ്ലാക്കലിനെയും, കൗണ്‍സിലർമാരായി ഫാ. ജോസഫ് മുണ്ടോളിക്കൽ, ഫാ. ലിന്റോ തകരപ്പിള്ളി, ഫാ. ജെയ്മോൻ തെക്കേക്കുന്പളത്ത് എന്നിവരെ തെരഞ്ഞെടുത്തു. ഫാ. സെബാസ്റ്റ്യൻ പുത്തൻചിറയിലാണ് ഓഡിറ്റർ.
ഫാ. ടോമി ആലുങ്കൽകരോട്ട് പ്രൊവിൻഷ്യൽ സുപ്പീരിയർ
01:43 AM Feb 22, 2018 | Deepika.com