കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിൽ എംബിഎ, പിജിഡിഎം, എംഎച്ച്ആർഎം, ഇന്റർനാഷണൽ എംബിഎ കോഴ്സുകളിലേക്ക് അടുത്ത മാസം 15വരെ അപേക്ഷിക്കാം. ക്യാറ്റ്, സി-മാറ്റ്, കെ-മാറ്റ് ഫലങ്ങൾ എല്ലാ കോഴ്സുകളിലേക്കും മാറ്റ് ഫലം പിജിഡിഎം, എംഎച്ച്ആർഎം എന്നീ കോഴ്സുകളിലേക്കും പരിഗണിക്കും.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മികവിൽ 25-ാം സ്ഥാനത്തുള്ള രാജഗിരി കോളേജ്, എൻബിഎ അക്രെഡിറ്റേഷനും അന്താരാഷ്ട്ര തലത്തിൽ എസിബിഎസ്പി അക്രെഡിറ്റേഷനും സ്വന്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.rcbs.raja giri. edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: admissi on@ra jagiri.edu. ഫോണ്: 04842660601 / 9645081287
രാജഗിരിയിൽ മാനേജ്മെന്റ് കോഴ്സുകളിൽ പ്രവേശനം മാർച്ച് 15വരെ
01:43 AM Feb 22, 2018 | Deepika.com