ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് വിജയസാധ്യതയില്ല: വെള്ളാപ്പള്ളി
02:33 AM Feb 21, 2018 | Deepika.com
തൊടുപുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വിജയസാധ്യതയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ എൻഡിഎ സംവിധാനം ശിഥിലമായി. മുന്നണിയിൽ ആലോചിക്കാതെ ശ്രീധരൻ പിള്ളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു ശരിയായില്ല. യുഡിഎഫിനു ജയസാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.