തിരുവനന്തപുരം: പോലീസിൽ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സെൽ രൂപീകരിക്കുന്നു. സംസ്ഥാന-ജില്ലാ തലത്തിൽ ട്രാഫിക് ഉൾപ്പെടെ നിരവധി യൂണിറ്റുകളിലും ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇപ്പോൾത്തന്നെ പോലീസിനുണ്ട്. ഇതു കൂടുതൽ ശക്തിപ്പെടുത്തുകയും വാട്സാപ് പോലുള്ള സംവിധാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്തു വിവിധ പോലീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി കൂടുതൽ അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം. കംപ്യൂട്ടർ പരിജ്ഞാനവും മലയാളം- ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ പ്രഗത്ഭ്യവുമുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഏതു റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനും അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 28നകം തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേൽവിലാസത്തിൽ ലഭിക്കണം. അനുയോജ്യരായവരെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.
പോലീസിൽ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കുന്നു
02:17 AM Feb 21, 2018 | Deepika.com