മട്ടന്നൂർ: ശുഹൈബ് വധക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകൻ ആകാശ് യഥാർഥ പ്രതിയല്ലെന്നു ശുഹൈബിനൊപ്പം ആക്രമിക്കപ്പട്ട് പരിക്കേറ്റ നൗഷാദ്. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ആകുന്ന വേളയിലാണ് നൗഷാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്നു പേർ ചേർന്നാണ് ശുഹൈബിനെ വെട്ടിയതെന്നും 26-27 വയസ് പ്രായം വരുന്നവരാണ് മൂന്നു പേരെന്നും നൗഷാദ് പറയുന്നു. അക്രമികളുടെ ശരീരഭാഷയും ഇപ്പോൾ അറസ്റ്റിലായ ആകാശിന്റെ ശരീരഭാഷയും തമ്മിൽ വ്യത്യാസമുണ്ട്. ബോംബെറിഞ്ഞത് ആകാശ് ആണോ എന്നറിയില്ലെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കട്ടെയെന്നും നൗഷാദ് പറഞ്ഞു. നൗഷാദിനൊപ്പം പരിക്കേറ്റ റിയാസും ഇന്നലെ ആശുപത്രി വിട്ടു.
ശുഹൈബിനെ ആക്രമിച്ചവരിൽ ആകാശ് ഉണ്ടായിരുന്നില്ലെന്നു ദൃക്സാക്ഷി
02:17 AM Feb 21, 2018 | Deepika.com