കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരും. 48 മണിക്കൂർ നിരാഹാരസമരം നടത്താനാണു ഡിസിസി നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും സമരം നിർത്തേണ്ടതില്ലെന്നാണു കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.
നാളെ രാവിലെ ഒൻപതിനു കളക്ടറേറ്റിലെ സമരപ്പന്തലിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പങ്കെടുക്കുന്ന യോഗം ചേരും. കോൺഗ്രസിലെ മുഴുവൻ എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന യോഗത്തിൽ തുടർ സമരപരിപാടികൾക്ക് രൂപം നൽകും. സമരം പാതിവഴിയിൽ ഉപേക്ഷിച്ചുപോകുമെന്ന് ആരും കരുതേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തുടർ സമരപരിപാടി നാളെ തീരുമാനിക്കും, സുധാകരൻ നിരാഹാരം തുടരും
02:06 AM Feb 21, 2018 | Deepika.com