കൊച്ചി: മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനുള്ള വാർഷിക വരുമാന പരിധി തന്നെ ഒബിസി വിഭാഗത്തിനും ബാധകമാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷമായിരിക്കുന്പോൾ അതേ കോഴ്സിൽ പഠിക്കുന്ന മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ രണ്ടു ലക്ഷം രൂപയാണ് വരുമാനപരിധി. വാർഷിക പരിധി ഇരുകൂട്ടർക്ക് രണ്ടു ലക്ഷമായി നിജപ്പെടുത്തിയാൽ ഒബിസി വിഭാഗത്തിൽ നിന്ന് കൂടുതൽ കുട്ടികൾക്കുകൂടി ആനുകൂല്യം ലഭിക്കും.
ഇക്കാര്യം ഉന്നയിച്ച് കെഎൽസിഎ പ്രസിഡന്റ് ആന്റണി നെറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ മുഖ്യമന്ത്രിക്കും പിന്നോക്ക വിഭാഗ കമ്മീഷനും കത്ത് നൽകി. കത്ത് തുടർനടപടികൾക്കായി പിന്നോക്ക ക്ഷേമവകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒബിസി വിഭാ ഗ സ്കോളർഷിപ്പ് : വരുമാന പരിധി രണ്ടു ലക്ഷമാക്കണം-കെഎൽസിഎ
01:52 AM Feb 21, 2018 | Deepika.com