കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ പുതിയ ഭരണസമിതി പ്രവർത്തനോദ്ഘാടനം സംഘടിപ്പിക്കും. 23നു രാവിലെ 10.30നു തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേരുന്ന സമ്മേളനം കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും. കെസിഡബ്ല്യുഎ പ്രസിഡന്റ് ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകും. കെസിഡബ്ല്യുഎ സെക്രട്ടറി സിൻസ് പാറേൽ, കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിവൈഎൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, ചൈതന്യ കമ്മീഷൻസ് കോ-ഒാർഡിനേറ്റർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ, കെസിഡബ്ല്യുഎ വൈസ്പ്രസിഡന്റ് ജയ്നമ്മ മോഹൻ എന്നിവർ പ്രസംഗിക്കും.
പുതിയ ഭരണസമിതി പ്രവർത്തനോദ്ഘാടനം 23ന്
01:38 AM Feb 21, 2018 | Deepika.com