തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശിപാർശകളും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് കാസർഗോഡുള്ള എൻഡോസൾഫാൻ ദുരന്തബാധിതർക്കു നഷ്ടപരിഹാരവും പ്രതിമാസ പെൻഷനും നൽകാൻ ആവശ്യമായ തുകയുടെ 50 ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മീഷൻ ശിപാർശയും സുപ്രീംകോടതി നിർദേശവും അനുസരിച്ച് ആശ്വാസധനം നൽകാൻ സംസ്ഥാന സർക്കാരിനു വരുന്ന ബാധ്യത 349 കോടി രൂപയാണ്.
എൻഡോസൾഫാൻ: പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി
01:35 AM Feb 21, 2018 | Deepika.com