കൊച്ചിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പിടിച്ചത് 1.23 കോടിയുടെ സ്വർണം
01:35 AM Feb 21, 2018 | Deepika.com
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 1.23 കോടി രൂപയുടെ കള്ളക്കടത്ത് പിടികൂടിയതായി കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ അറിയിച്ചു. 16 കേസുകളിലായി നാല് കിലോ സ്വർണവും ഒരു കിലോ വെള്ളിയുമാണു പിടികൂടിയത്. പാചകം ചെയ്യാനായി ഉപയോഗിക്കുന്ന തവയുടെ പുറംപാളിക്കുള്ളിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന 704 ഗ്രാം സ്വർണവും ഇതിൽപ്പെടുന്നു.