നികുതി വർധന പിൻവലിക്കണം: എകെഡിഎ
01:35 AM Feb 21, 2018 | Deepika.com
കൊച്ചി: വ്യാപാര മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ നികുതിവർധന പിൻവലിക്കണമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എകെഡിഎ) ആവശ്യപ്പെട്ടു. വ്യാപാര ലൈസൻസ് ഫീ, തൊഴിൽ നികുതി എന്നിവയിൽ വൻ വർധനയാണുണ്ടായത്. തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കൊണ്ട് ഇത് പിൻവലിപ്പിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അസോസിയേഷൻ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.