കൊച്ചി: സ്വകാര്യ ബസ് സമരത്തിനെതിരേ കെസ്മ (കേരള അവശ്യ സർവീസ് നിയമം) പ്രയോഗിക്കണമെന്നും ബസ് സമരത്തെത്തുടർന്നു പൊതുഗതാഗത സൗകര്യം തടസപ്പെടരുതെന്നും ആവശ്യപ്പെട്ടു കൊച്ചി കോർപറേഷൻ കൗണ്‍സിലർ തന്പി സുബ്രഹ്മണ്യം ഹൈക്കോടതിയിൽ ഹർജി നൽകി.
കഴിഞ്ഞ 16നു തുടങ്ങിയ സ്വകാര്യ ബസ് സമരം ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും സർക്കാർ അവശ്യ സർവീസ് നിയമപ്രകാരം ബസുകൾ പിടിച്ചെടുത്തു സർവീസ് നടത്താൻ നിർദേശിക്കണമെന്നും ഹർജിയിലുണ്ട്.
സംസ്ഥാന സർക്കാരിനു പുറമേ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ഡിജിപി, എറണാകുളം ജില്ലാ കളക്ടർ എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും.
ബസ് സമരത്തിനെതിരേ കെസ്മ പ്രയോഗിക്കാൻ ഹർജി
02:08 AM Feb 20, 2018 | Deepika.com