ശുഹൈബ് വധം: അപലപിച്ച് വി.എസ്
01:47 AM Feb 20, 2018 | Deepika.com
കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അപലപിച്ചു. ഏതു കൊലപാതകമാണെങ്കിലും മനഃസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബസ് സമരം രമ്യമായി പരിഹരിക്കണമെന്നും വി.എസ് പറഞ്ഞു.